പെർത്ത്: ഓസ്ട്രേലിയയിൽ തീരത്ത് വന്ന് കുടുങ്ങിയ പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയക്കുന്ന ഓപ്പറേഷൻ വിജയം. 100-ലധികം തിമിംഗലങ്ങളെയാണ് തിരിച്ചയച്ചത്. പെർത്തിന് തെക്ക്, തീരദേശ നഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാ സംഘം തിരിച്ചയച്ചത്. ബുധനാഴ്ചയാണ് 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 130 തിമിംഗലങ്ങൾ കടലിൽ തിരിച്ചെത്തിച്ചു.
28 തിമിംഗലങ്ങൾ ചത്തു. വിട്ടയച്ച തിമിംഗലങ്ങൾ കരയിലേക്ക് മടങ്ങുമോ എന്ന് നിരീക്ഷിക്കുന്നത് തുടരുകയാണെന്നും തിമിംഗലങ്ങൾ ഉൾക്കടലിലേക്ക് പോകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത്രയും തിമിംഗലങ്ങൾ ഇങ്ങനെയെത്തുന്നത് ആദ്യമാണെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പിൻ്റെ ചെയർ ഇയാൻ വീസ് പറഞ്ഞു. തിമിംഗലങ്ങൾ എത്ര അടുത്ത് കൂട്ടമായി എത്താറുണ്ടെന്നും എന്നാൽ ആദ്യമായാണ് ഇത്രയെണ്ണം എത്തുന്നതെന്നും അദേഹം പറഞ്ഞു.
കടൽത്തീരത്തുള്ള തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഇവക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു. 55 പൈലറ്റ് തിമിംഗലങ്ങളെ സ്‌കോട്ടിഷ് ഐൽ ഓഫ് ലൂയിസിലെ ബീച്ചിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.