ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് 61 ശതമാനം. കേരളം ഉള്‍പ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു. പലയിടങ്ങളിലും കടുത്ത ചൂടിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.
ആദ്യഘട്ട വോട്ടെടുപ്പില്‍ 102 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരുന്നു. വോട്ടെടുപ്പ് ഏറെ സമാധാനപരമായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. ത്രിപുരയില്‍ 78.53 ശതമാനവും മണിപ്പൂരില്‍ 77.18 ഉം ഉത്തര്‍പ്രദേശില്‍ 53.71 ശതമാനവും മഹാരാഷ്ട്രയില്‍ 53.84 ശതമാനവും പോളിങ് രേഖപ്പെടുത്തി.
തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിയുമെന്ന് എന്‍ഡിഎയും 2014, 19 വര്‍ഷങ്ങളില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണിയും പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ 20 സീറ്റുകളിലേക്കും കര്‍ണാടകയിലെ 14, രാജസ്ഥാനില്‍ 13, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എട്ട് വീതം സീറ്റുകള്‍, മധ്യപ്രദേശ ആറ്, അസമിലും ബിഹാറിലും അഞ്ച് സീറ്റുകള്‍ വീതവും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്ന് സീറ്റുകള്‍ വീതവും മണിപ്പൂര്‍, ത്രിപുര, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.