ദുബായില്‍ കത്തോലിക്കാപളളി തിങ്കളാഴ്ച തുറക്കും

ദുബായില്‍ കത്തോലിക്കാപളളി തിങ്കളാഴ്ച തുറക്കും

ദുബായ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബായിലെ കത്തോലിക്കാപളളി തിങ്കളാഴ്ച തുറക്കും. നിലവില്‍ രണ്ട് വിശുദ്ധ കുർബാനകൾക്ക് മാത്രമാണ് പളളി തുറക്കുക. രാവിലെ 6.30 നും വൈകിട്ട് ഏഴിനുമായി രണ്ട് കുർബാനകളുണ്ടാകും. ബാക്കി സമയങ്ങളില്‍ പള്ളി അടച്ചിടും. ഇടവക വികാരി  ഫാ. ലെന്നി ദേവാലയ വെബ്സൈറ്റിലൂടെ അറിയിച്ചു.

വിശ്വാസികള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമെ പള്ളിയിൽ എത്താനാകൂ. പള്ളിയിൽ ഉള്‍ക്കൊളളാവുന്നതിന്റെ 30 ശതമാനം ആളുകളെ പ്രവേശിപ്പിച്ചാകും പ്രാർത്ഥന നടക്കുക. 60 വയസിനുമുകളിലുളളവരും 12 വയസിനുതാഴെയുളളവരും പളളിയിലെത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിർദ്ദേശമുണ്ട്. പളളിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തെർമല്‍ സ്കാനിങ് ഉള്‍പ്പടെയുളള സുരക്ഷാ മുന്‍കരുതലുകളുണ്ടാകും. മാസ്കും സാനിറ്റൈസറും മറക്കരുത്. അല്‍ ഹോസന്‍ ആപ്പ് മൊബൈലില്‍ ‍ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും നി‍ർദ്ദേശമുണ്ട്. 

കാന്റീന്‍, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ അടച്ചിരിക്കും. പള്ളി പരിസരങ്ങളിൽ ഭക്ഷണം കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികൃതര്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.