മണിപ്പൂരില്‍ സിആര്‍പിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

മണിപ്പൂരില്‍ സിആര്‍പിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സിആര്‍പിഎഫിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെ 2.15 ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സിആര്‍പിഎഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു.

സിആര്‍പിഎഫിന്റെ ഔട്ട് പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സിആര്‍പിഎഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.

കലാപബാധിത മേഖലയായ മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിയുതിര്‍ക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടിങ് യന്ത്രങ്ങള്‍ അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

ഒരു ബൂത്തില്‍ അജ്ഞാതര്‍ വോട്ടുങ് യന്ത്രം അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ റീപോളിങ് നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.