'ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍': 9500 കോടി ഡോളറിന്റെ ധന സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

 'ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍': 9500 കോടി ഡോളറിന്റെ ധന സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

വാഷിങ്ടണ്‍: തീവ്രവാദ ശക്തികളുടെയും ഇറാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളുടെയും ആക്രമണം നേരിടുന്ന ഇസ്രയേലിന് 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും നല്‍കി അമേരിക്ക.

ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രയേലിന് ധന, ആയുധ സഹായം നല്‍കുന്ന ബില്ലില്‍ ഒപ്പു വെച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണ്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികള്‍ക്കും എതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് എന്താണ് ആവശ്യമെങ്കില്‍ അത് താന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും ബൈഡന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.