ലണ്ടൻ: ആദ്യ യാത്രയിൽ തന്നെ മുങ്ങിപ്പോയ ടൈറ്റാനിക്കിലെ യാത്രക്കാരന്റെ പോക്കറ്റ് വാച്ച് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്‌ക്ക് . യു.എസിലെ സമ്പന്ന വ്യവസായിയായ ജോൺ ജേക്കബ് ആസ്റ്ററിന്റെ സ്വർണ്ണ വാച്ചായിരുന്നു റെക്കോർഡ് തുകയ്‌ക്ക് വിറ്റു പോയത്. ഇയാളുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ ജെ.ജെ.എ എന്നെഴുതിയ വാച്ച് ഏകദേശം 1 .17 ദശലക്ഷം പൗണ്ടിനാണ് (1.46 ദശലക്ഷം യു.എസ് ഡോളർ ) ലേലം ചെയ്തത് .
ഇംഗ്ലണ്ടിലെ കമ്പനിയായ ഹെൻറി ആൽഡ്രിഡ്ജ് & സൺ ശനിയാഴ്‌ച്ചയായിരുന്നു വാച്ച് ലേലത്തിൽ വിട്ടത്. ഏകദേശം 100,000 – 150,000 പൗണ്ടായിരുന്നു ലേലത്തിൽ പ്രതീക്ഷിച്ചിരുന്നതെന്നും ഇത്രയും തുക പ്രതീക്ഷിച്ചതല്ലന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുഎസ് പൗരനാണ് വാച്ച് സ്വന്തമാക്കിയത്.
1912 ഏപ്രിൽ 15 ന് പുലർച്ചെ ടൈറ്റാനിക് അറ്റ്ലാൻറ്റിക്ക് ആഴങ്ങളിലേക്ക് മുങ്ങുമ്പോൾ ആസ്റ്ററിന് 47 വയസായിരുന്നു പ്രായം. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായി ആസ്റ്റർ പ്രശസ്തി നേടിയിരുന്നു. തന്റെ ഭാര്യയായ മഡലീനെയെ ലൈഫ് ബോട്ടിൽ കയറ്റി ജീവൻ രക്ഷിച്ചശേഷമായിരുന്നു ആസ്റ്റർ മരണത്തിന് കീഴടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.