സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇ.പി ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയായേക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇ.പി ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയായേക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇ. പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദ ചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. യോഹത്തിൽ പങ്കെടുക്കാൻ ഇ. പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി.

തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ സെക്രട്ടറിയേറ്റ് പരിശോധിക്കും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്നാണ് പാർട്ടിയുടെ പ്രഥമിക വിലയിരുത്തൽ. എൽഡിഎഫിന് ആറ് മുതൽ പത്ത് വരെ സീറ്റുകളിൽ ജയിക്കാനാകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ കൂടിക്കാഴ്ച മൂടിവെച്ചതിലും ദല്ലാൾ നന്ദകുമാറുമായുള്ള ഇപിയുടെ അമിത സൗഹൃദത്തിലും പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയാണുള്ളത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ദിവസം തന്നെ ഇ പി കുറ്റസമ്മതം നടത്തിയതിലും നേതൃത്വത്തിന് അമർഷമുണ്ട്.

ഇ. പിക്കെതിരെ യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നേക്കും. സിപിഐ അതൃപ്തി പരസ്യമാക്കിയ പശ്ചാത്തലത്തിൽ ഇ. പി ജയരാജൻ ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിയുമോ എന്നതിലും ആകാംക്ഷയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.