ബോംബ് ഭീഷണി; ഡൽഹിയിൽ മൂന്ന് സ്‌കൂളുകൾ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു; പരിശോധന തുടരുന്നു

ബോംബ് ഭീഷണി; ഡൽഹിയിൽ മൂന്ന് സ്‌കൂളുകൾ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു; പരിശോധന തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകൾക്ക് നേരെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന തുടരുകയാണ്.

ചാണക്യപുരിയിലുള്ള സൻസ്‌കൃതി സ്‌കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.ഇതിൽ മദർ മേരി സ്‌കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. വിവരം കിട്ടിയതോടെ പരീക്ഷ നിർത്തിവെക്കുകയും സ്‌കൂൾ പരിസരം വിടാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

ഉടൻ തന്നെ ലോക്കൽ പൊലീസിൽ വിവരം അറിയിക്കുകയും സ്‌കൂൾ പരിസരം ഒഴിപ്പിക്കുകയുമായിരുന്നു. ബോംബ് സ്‌ക്വാഡും അഗ്നിരക്ഷാ സേനയും ഉൾപ്പടെ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.