റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കും; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കും; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയിലും ജനവിധി തേടുന്നത്. വലിയ റാലിയോടെയാകും രാഹുലിന്റെ പത്രികാ സമര്‍പ്പണം. പ്രിയങ്കാ ഗാന്ധിയും അദേഹത്തെ അനുഗമിക്കും.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന് ആണ്. തന്റെ മുന്‍ കോട്ടയായ അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2004 മുതല്‍ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാര്‍ട്ടി ശക്തി കേന്ദ്രമായ റായ്ബറേലിയില്‍ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

2019 ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി 15 വര്‍ഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.എല്‍ ശര്‍മയെയാണ് മത്സരിപ്പിക്കുന്നത്. ഇന്നാണ് അമേഠി, റായ്ബറേലി സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.

അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.