അനക്കമില്ലാതെ സ്വര്‍ണ വില; ഇന്നത്തെ നിരക്കറിയാം

 അനക്കമില്ലാതെ സ്വര്‍ണ വില; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ 52680 രൂപ നിരക്കില്‍ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

54,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. ഗ്രാമിന് 6575 രൂപയും ആയിരുന്നു വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്കാണ് അന്ന് രേഖപ്പെടുത്തിയത്.

മാര്‍ച്ച് മാസം 29 നാണ് ആദ്യമായി സ്വര്‍ണ വില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന വിലയാണ് ഈ മാസം രണ്ട് മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍' സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണ വില നിശ്ചയിക്കുന്നത്.

കേരളത്തിലെ 95 ശതമാനം സ്വര്‍ണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിന്റെ സ്വര്‍ണ വില ജിഎസ്ടി അടക്കം ഉള്ള തുകയില്‍ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോള്‍ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേര്‍ത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.

മെയിലെ സ്വര്‍ണ വില (പവന്‍)

മെയ് 1: 52,440
മെയ് 2: 53,000
മെയ് 3: 52,600
മെയ് 4: 52,680

ഏപ്രിലിലെ സ്വര്‍ണ വില (പവന്‍)

ഏപ്രില്‍ 1: 50880
ഏപ്രില്‍ 2: 50680
ഏപ്രില്‍ 3: 51,280
ഏപ്രില്‍ 4: 51,680
ഏപ്രില്‍ 5: 51,320
ഏപ്രില്‍ 6: 52,280
ഏപ്രില്‍ 7: 52,280
ഏപ്രില്‍ 8: 52,520
ഏപ്രില്‍ 9: 52,600
ഏപ്രില്‍ 10: 52,880
ഏപ്രില്‍ 11: 52,960
ഏപ്രില്‍ 12: 53,760
ഏപ്രില്‍ 13: 53,200
ഏപ്രില്‍ 14: 53,200
ഏപ്രില്‍ 15: 53,760
ഏപ്രില്‍ 16: 54,360
ഏപ്രില്‍ 17: 54,360
ഏപ്രില്‍ 18: 54,120
ഏപ്രില്‍ 19: 54,520
ഏപ്രില്‍ 20: 54,440
ഏപ്രില്‍ 21: 54,440
ഏപ്രില്‍ 22: 54,040
ഏപ്രില്‍ 23: 52, 920
ഏപ്രില്‍ 24: 53,280
ഏപ്രില്‍ 25: 53,000
ഏപ്രില്‍ 26: 53,320
ഏപ്രില്‍ 27: 53,480
ഏപ്രില്‍ 28: 53,480
ഏപ്രില്‍ 29: 53,240
ഏപ്രില്‍ 30: 53,240


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.