എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ എംഎല്‍എ

എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ എംഎല്‍എ

ഇടുക്കി: സിപിഐഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി എന്നിവരുടെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് രാജേന്ദ്രന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.