കള്ളക്കടല്‍ പ്രതിഭാസം: ആലപ്പുഴയിലും തിരുവനന്തപുരത്തും ശക്തമായ കടല്‍ ക്ഷോഭം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

 കള്ളക്കടല്‍ പ്രതിഭാസം: ആലപ്പുഴയിലും തിരുവനന്തപുരത്തും ശക്തമായ കടല്‍ ക്ഷോഭം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ആലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം രൂക്ഷം. തെക്കന്‍ കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെയാണ് കടല്‍ക്ഷോഭം ശക്തമായത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ആലപ്പുഴയില്‍ വളഞ്ഞ വഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കോടികള്‍ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. അതിനിടെ തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമായി. അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി. കൂടാതെ കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റമുണ്ടായി.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.