മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്. എംടെക് വിദ്യാർഥിയായിരുന്നു നവ്ജീത്. ഹരിയാനയിൽ നിന്നുളള രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും വിദ്യാർഥികൾ തമ്മിലുളള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശർവൺ കുമാർ എന്ന ഇന്ത്യൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് പൊലിസ് ഭാഷ്യം. നവ്ജീതിന്റെ നെഞ്ചിൽ മൂന്ന് കുത്തുകളേറ്റതായിട്ടാണ് വിവരം. ആശുപത്രിയിലേക്കുളള യാത്രയ്‌ക്കിടെയാണ് നവ്ജീത് മരണപ്പെടുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നവ്ജീത് കൊല്ലപ്പെട്ടെന്ന വിവരം കർണാലിലെ ബന്ധുക്കളെ സുഹൃത്തുക്കൾ വിളിച്ച് അറിയിക്കുന്നത്.
മെൽബൺ പോലീസ് അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയയിൽ നിന്ന് മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മരിച്ച വിദ്യാർഥിയുടെ കുടുംബം ഇന്ത്യാ സർക്കാരിനോട് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.