ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടം ആരംഭിച്ചു; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ്

 ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടം ആരംഭിച്ചു; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്.

അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് ചെയ്തു. അമിത് ഷായും മോഡിക്കൊപ്പമുണ്ടായിരുന്നു. അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലായിരുന്നു പ്രധാനമന്ത്രിക്ക് വോട്ട്.

സൂററ്റില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ പോളിങ് ഉണ്ടാവില്ല. അതേസമയം ജമ്മു കാശ്മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലത്തില്‍ ഇന്ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25 ലേക്ക് മാറ്റി.

ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ബംഗാള്‍, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലും ദമന്‍, ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് പോളിങ് നടക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.