ജക്കാർത്ത: ഇസ്ലാം മത ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍ ഭൂരിപക്ഷ സമുദായത്തിന്റെ ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയ്ക്കു സമീപമുള്ള റസിഡൻഷ്യൽ ഏരിയയിൽ ഭവനങ്ങൾ തോറും നടത്തിവരുന്ന ജപമാല പ്രാർഥന നയിച്ചിരുന്ന കത്തോലിക്കാ വിദ്യാർഥികൾക്കു നേരെ ഇസ്ലാമിക വിശ്വാസികൾ ആക്രമണം നടത്തി. പരമ്പരാഗതമായി നടത്തി വരുന്ന ജപമാല ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം നടന്നത്.
സൗത്ത് ടാൻഗെരാങ് നഗരത്തിലെ പാമുലാംഗ് സർവകലാശാലയിലെ 12 കത്തോലിക്കാ വിദ്യാർഥികളായിരുന്നു ജപമാലയജ്ഞത്തിൽ പങ്കെടുത്തിരുന്നത്. ആക്രമണത്തിൽ രണ്ട് വിദ്യാർഥിനികൾക്കു പരിക്കേറ്റു. “വീട്ടിൽ ആരാധന നടത്തരുത്, പള്ളിയിൽ വച്ചാണ് ആരാധന നടത്തേണ്ടത്. നിങ്ങൾക്ക് പ്രാർഥിക്കണമെങ്കിൽ, ഞങ്ങൾ മുസ്ലീങ്ങൾ പള്ളിയിൽ ആരാധിക്കുന്നതുപോലെ പള്ളിയിൽ പോകുക” എന്ന് പറഞ്ഞാണ് തങ്ങളെ ആക്രമിച്ചതെന്ന് ഒരു വിദ്യാർഥി പങ്കുവച്ചു.
തങ്ങൾ കേസ് അന്വേഷിക്കുകയാണെന്നും പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ സംഭവത്തിനു കരണക്കാരായവരെ കണ്ടെത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗത്ത് ടാൻഗെരാംഗ് പൊലീസ് വക്താവ് അൽവിനോ കാഹ്യാദി പറഞ്ഞു. ഇന്തോനേഷ്യയിൽ പരമ്പരാഗതമായി മെയ്, ഒക്ടോബർ മാസങ്ങളിൽ വീടുകൾ തോറും കയറി ജപമാല പ്രാർഥനകൾ നടത്തുന്ന പതിവുണ്ട്.
ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയിലെ 26 കോടി ജനങ്ങളില്‍ പത്തു ശതമാനമാണ് ക്രൈസ്തവര്‍. ഇന്തോനേഷ്യന്‍ ഭരണകൂടം ആധുനിക കാലത്തിനനുസൃതമായി സഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമീപനമാണ് പൊതുവായി സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ‘ശരി-അത്ത്’ നിയമത്തിനു കീഴില്‍ സമ്പൂര്‍ണ്ണ മുസ്ലീം രാഷ്ട്രം എന്ന ആവശ്യമുന്നയിച്ച് നിരവധി തീവ്ര മുസ്ലീം സംഘടനകള്‍ അവിടെ രൂപം കൊള്ളുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.