സിയോൾ: വിശ്വസ്തനും കൊറിയയുടെ പ്രൊപ്പഗൻഡ തലവനുമായിരുന്ന കിം കിം നാം മരിച്ചു. 94 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് വൃക്കകളുടെയും മറ്റ് അവയങ്ങളുടെയും പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് അന്ത്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
1966ലാണ് കിം കിം നാം ഉത്തരകൊറിയയുടെ ആശയ പ്രചാരകനായി നിയമിതനായത്. പിന്നീട് 2010 വരെ അദേഹം ഉത്തര കൊറിയൻ ഭരണാധികാരികൾക്കായി സേവനം അനുഷ്ഠിച്ചു. ഭരണാധികാരികളോട് വളരെയധികം വിശ്വസ്തത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു വിടപറഞ്ഞതെന്ന് കിം കിം നാമിന് ആദരാഞ്ജലികൾ അർപ്പിച്ച് ഉത്തര കറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. 2010 ൽ സേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും കിം ജോങ് ഉന്നിനൊപ്പം പൊതുപരിപാടികളിൽ കിം കിം നാം പങ്കെടുത്തിരുന്നു.
ആറ് ദശാബ്ദക്കാലത്തോളം ഉത്തരകൊറിയൻ ഭരണാധികാരികളുടെ ഉപദേശകനായിരുന്നു. 1956 ൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ കേന്ദ്രകമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ഉത്തര കൊറിയയുടെ സ്ഥാപകനായിരുന്ന കിം ഇൽ സൂങ്ങിന്റെ വിശ്വസ്തനായി മാറിയതോടെയാണ് കിം കിം നാം രാജ്യത്തിന്റെ നയരൂപീകരണത്തിൽ നിർണായക സാന്നിധ്യമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.