വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാ മുറികള്‍ സ്ഥാപിക്കുന്നതിനെതിരേ നിവേദനവുമായി മാതാപിതാക്കള്‍

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാ മുറികള്‍ സ്ഥാപിക്കുന്നതിനെതിരേ നിവേദനവുമായി മാതാപിതാക്കള്‍

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പബ്ലിക് സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രത്യേക മതവിഭാഗത്തിനായി പ്രാര്‍ത്ഥനാ മുറികള്‍ സ്ഥാപിക്കുന്നതിനെതിരേ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കള്‍.

നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതേതര വിദ്യാഭ്യാസ തത്വങ്ങള്‍ക്ക് നിരക്കാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ നിയന്ത്രണങ്ങളെ ലംഘിക്കുന്നതുമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഈ ആശങ്കകള്‍ പങ്കിട്ടുകൊണ്ട് സംസ്ഥാന മന്ത്രി ഡോ. ടോണി ബുട്ടിക്കിന് മുന്നില്‍ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള മാതാപിതാക്കളും നികുതിദായകരും.

സ്‌കൂളുകളില്‍ മതാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് പൊതുവിദ്യാലയങ്ങളുടെ മതേതര സ്വഭാവത്തിന് യോജിച്ചതല്ലെന്ന് നിവേദനത്തില്‍ പറയുന്നു. ഇത് ഓസ്ട്രലിയയുടെ ബഹുസ്വര സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ഘടനയെ തകര്‍ക്കുകയും മതസ്വാധീനമില്ലാത്ത വിദ്യാഭ്യാസം ലഭിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

പൊതുവിദ്യാലയങ്ങളിലെ മതപരമായ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം വിവേചനത്തിനും കാരണമാകും. ഇതുകൂടാതെ മതപരമായ തീവ്ര ആശയങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളരാനും കാരണമാകും. മതപരമായ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചാല്‍, അതവരുടെ പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.

ഈ ഗുരുതരമായ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയ പബ്ലിക് സ്‌കൂളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ ഉടന്‍ നിര്‍ത്തലാക്കുക, പ്രാര്‍ത്ഥനാ മുറികളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയമപരവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പൊതുവിദ്യാലയങ്ങള്‍ക്കുള്ളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തടയാന്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരിക, അധ്യാപകരോ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാരോ അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനം മുന്നോട്ടുവയ്ക്കുന്നു.

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ മതനിരപേക്ഷത, സമത്വം, ഉള്‍ക്കൊള്ളല്‍ എന്നിവയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിദ്യാര്‍ത്ഥികളുടെയും നികുതിദായകരുടെയും അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാനും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നിവേദനം അവസാനിക്കുന്നത്. നിവേദനത്തില്‍ ഒപ്പിട്ട് നിങ്ങള്‍ക്കും ഈ വിഷയത്തില്‍ പ്രതികരിക്കാം. അതിനായുള്ള വെബ്‌പേജിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://chng.it/9RCCnksgKf

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.