ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ട്, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്.
അതേസമയം ബിജെപിക്ക് എതിരെ പ്രചാരണം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടി. അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കും. മോഡിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയിൽ ബിജെപി - ആംആദ്മി പാർട്ടി വാക്ക്പോരും ശക്‌തമായിട്ടുണ്ട്. പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ ഒന്നടങ്കം അരവിന്ദ് കെജരിവാളിനെതിരെ രംഗത്ത് വന്നു. ബിജെപിക്കെതിരായ വിമർശനം ശക്തമാക്കി മുന്നോട്ടു പോകുവാനാണ് കെജരിവാളിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.