ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിന് മിന്നും വിജയം

ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിന് മിന്നും വിജയം

ആദര്‍ശ് മോഹന്‍,ഗൗരവ് ഗോപികൃഷ്ണ,മെല്‍വിന്‍ ജേക്കബ്‌ സാജന്‍

ഷാർജ : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ നൂറുമേനി വിജയം നേടി ഷാർജ ഇന്ത്യൻ സ്കൂൾ മിന്നും വിജയം നേടി. പരീക്ഷയെഴുതിയ 234 വിദ്യാർഥികളും ഉന്നത വിജയം കൈവരിച്ചതായി പ്രിൻസിപ്പൽ മുഹമ്മദ്‌ അമീൻ അറിയിച്ചു. കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ യഥാക്രമം രോഹിത് മനോജ്‌, ആദിത്യ രാജേഷ്‌ എന്നിവർ നൂറിൽ നൂറു മാർക്കും നേടിയാണ്‌ പാസ്സായത്.


നിധീഷ് മണികണ്ഠന്‍,അബ്ദുല്‍ ജബ്ബാര്‍ ഹുസൈന്‍, ഷോണ്‍ അല്‍ദോ ഷെറിന്‍ ആന്റണി

സയൻസ് വിഭാഗത്തിൽ ആദർശ് മോഹൻ 97.4 % മാർക്കു നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ ഗൗരവ് ഗോപികൃഷ്ണ 97.2% മാർക്കോടെ രണ്ടാം സ്ഥാനവും, മെൽവിൻ ജേക്കബ്‌ സാജൻ 96.2 % മാർക്കു നേടി മൂന്നാം സ്ഥാനവും നേടി. കോമേഴ്സ് വിഭാഗത്തിൽ 95.2% മാർക്കു നേടി നിധിഷ് മണികണ്ഠൻ ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ അബ്ദുൽ ജബ്ബാർ ഹുസൈൻ 94.4% മാർക്കോടെ രണ്ടാം സ്ഥാനവും, ഷോൺ അൽദോ ഷെറിൻ ആന്റണി 92 % മാർക്കു നേടി മൂന്നാം സ്ഥാനവും നേടി.

ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്‌ നിസാർ തളങ്ങര, ജനറൽസെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ അനുമോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.