ശശി തരൂരിന് മികച്ച ഭൂരിപക്ഷം ലഭിക്കും; നേമം ഒഴികെ ആറിടത്തും യുഡിഎഫിന് മുന്നേറ്റമെന്ന് വിലയിരുത്തല്‍

ശശി തരൂരിന് മികച്ച ഭൂരിപക്ഷം ലഭിക്കും; നേമം ഒഴികെ ആറിടത്തും യുഡിഎഫിന് മുന്നേറ്റമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ. ശശി തരൂര്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ അടക്കം പരിശോധിച്ച ശേഷമാണ് ശശി തരൂര്‍ 2019 ലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തിയത്.

മണ്ഡലത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നേമം ഒഴികെ മറ്റ് ആറിടങ്ങളിലും വ്യക്തമായ മുന്നേറ്റം യുഡിഎഫിന് ഉണ്ടാകും. 2019 നെ അപേക്ഷിച്ച് നേമത്ത് യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയമാന്‍ തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് യോഗം ചേര്‍ന്നത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നതെന്നും മറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.