രാജ്യാന്തര അതിര്‍ത്തി വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്; നിയന്ത്രിക്കുന്നത് മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍

 രാജ്യാന്തര അതിര്‍ത്തി വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്; നിയന്ത്രിക്കുന്നത് മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്. നേപ്പാള്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയുള്ള കള്ളക്കടത്തുകളില്‍ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ബംഗ്ലാദേശ് വഴി സ്വര്‍ണമെത്തിച്ച് ബംഗാള്‍ അതിര്‍ത്തി വഴി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നതിന്റെ വിവരങ്ങള്‍ നേരത്തെ കസ്റ്റംസിന് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന് പണമെത്തിക്കുന്നത് റിവേഴ്സ് ഹവാല വഴിയെന്നാണ് കണ്ടെത്തല്‍. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി കടത്തുന്ന സ്വര്‍ണക്കട്ടകള്‍ ബംഗാളില്‍ എത്തിച്ച് ഉരുക്കി ആഭരണങ്ങളാക്കിയും അല്ലാതെയും കേരളത്തിലേക്ക് കൊണ്ടുവരികയാണ്. നേപ്പാള്‍, ബീഹാര്‍, നെക്സോള്‍ പോലുള്ള വനാതിര്‍ത്തികളിലൂടെയും കടന്നു കയറിയും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തിന് ഏജന്റുമാര്‍ മറ്റ് വഴികള്‍ തേടിയത്. ഇതിനൊപ്പം ഭീകരവാദ സംഘടനകളും ഫണ്ട് സ്വരൂപിക്കാന്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടിസില്‍ ഉള്ളവര്‍ നേപ്പാള്‍ അതിര്‍ത്തി വിമാനത്താവളങ്ങളില്‍ ഇറങ്ങി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയാണ് ചെയ്യുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളാണ് അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കടത്തുകളെയും നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികളിലും സ്വര്‍ണ കടത്തുകള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരാള്‍ക്ക് 100 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാനാകുമെന്ന സാധ്യതകളെയാണ് കള്ളക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.