18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളില്‍ ടെസ്റ്റ് നടത്താം; ലേണേഴ്‌സ് കാലാവധി നീട്ടും: ഡ്രൈവിങ് സ്‌കൂളുകള്‍ സമരം പിന്‍വലിച്ചു

18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളില്‍ ടെസ്റ്റ് നടത്താം; ലേണേഴ്‌സ് കാലാവധി നീട്ടും: ഡ്രൈവിങ് സ്‌കൂളുകള്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡ്രൈവിങ് സ്‌കൂള്‍ സംഘടന പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റ് പരിഷ്‌കരിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍ സര്‍ക്കുലറില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസന്‍സ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും. ഓരോ ആര്‍ടിഒ ഓഫീസിലും എത്ര പെന്‍ഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.

ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വര്‍ഷത്തില്‍ നിന്നും 18 വര്‍ഷമാക്കി ഉയര്‍ത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല.

ലേണേഴ്‌സ് ടെസ്റ്റിന്റെ കാലാവധി ആറ് മാസം കഴിയുമ്പോള്‍ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നല്‍കി എക്‌സ്റ്റെന്‍ഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോഗിക്കും.

ക്വാളിറ്റിയുള്ള ഡ്രൈവര്‍മാര്‍ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ടെസ്റ്റ് നടക്കുമ്പോള്‍ ഹരാസ്‌മെന്റ് ഉണ്ടായി എന്ന ആരോപണം ഉയരാതിരിക്കാന്‍ കാമറ വെക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. ടെസ്റ്റ് നടക്കുമ്പോള്‍ ഡാഷില്‍ കാമറ ഉണ്ടാകും.

അത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. ഇതുവഴി ടെസ്റ്റിലെ കള്ളത്തരം നടക്കില്ല. കെഎസ്ആര്‍ടിസി പത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.