മെൽബൺ: സ്വയം കണ്ടെത്തിയ ചികിത്സാ രീതിയിലൂടെ തന്റെ ബ്രെയിൻ ട്യൂമർ ഭേദമാക്കി 57 കാരനായ പ്രൊഫസർ റിച്ചാർഡ് സ്‌കോളിയർ. സ്വന്തമായി കണ്ടുപിടിച്ച ഇമ്മ്യൂണോതെറാപ്പി ചികിത്സാ രീതിയിലൂടെയാണ് റിച്ചാർഡ് മസ്തിഷക അർബുദത്തെ തോൽപ്പിച്ചത്.
കഴിഞ്ഞ വർഷമാണ് പോളണ്ടിൽ വച്ച് റിച്ചാർഡ് സ്‌കോളിയറിന് അർബുദം സ്ഥിരീകരിച്ചത്. വളരെ പെട്ടന്ന് വ്യാപിക്കുന്ന ഗ്ലിയോബ്ലാസ്‌റ്റോമ വിഭാഗത്തിൽപ്പെട്ട മസ്തിഷക അർബുദമാണ് റിച്ചാർഡിന് സ്ഥിരീകരിച്ചത്. വെറും 12 മാസത്തെ ആയുസാണ് ഡോക്ടർമാർ റിച്ചാർഡിന് വിധിച്ചിരുന്നത്. എന്നാൽ തോറ്റ് പിന്മാറാൻ റിച്ചാർഡ് തയാറായിരുന്നില്ല.
ത്വക്കിനെ ബാധിക്കുന്ന അർബുദമായ മെലാനോമയിലുള്ള ഗവേഷണ പാഠങ്ങൾ സ്വന്തമായൊരു പരീക്ഷണ ചികിത്സാരീതി വികസിപ്പിക്കാൻ റിച്ചാർഡിന് പ്രേരകമായി. സഹപ്രവർത്തകയായ ജോർജിനെ ലോഞ്ചും റിച്ചാർഡിനെ സഹായിക്കാൻ ഒപ്പം നിന്നു. ഇങ്ങനെയാണ് ഇമ്മ്യൂണോതെറാപ്പി എന്ന പ്രീ-സർജിക്കൽ ചികിത്സാരീതിയിലൂടെ ഡോക്ടർ സ്വയം ചികിത്സ നടത്തിയത്.
അടുത്തിടെ നടത്തിയ പരിശോധനകളിൽ ഡോക്ടർ റിച്ചാർഡിനെ ബാധിച്ച മസ്തിഷ്ക അർബുദം പൂർണമായും ഭേദപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ ചികിത്സാരീതി പ്രശസ്തമായ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരത്തിനും അർഹമായി. ഇമ്മ്യൂണോതെറാപ്പി കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ പുരോഗമനമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26