തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് തികച്ചും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പിണറായി വിജയൻ. പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിര്‍ദേശങ്ങളുള്ള ഈ ബജറ്റ് രാജ്യത്തെ കച്ചവട താല്പര്യങ്ങൾക്ക് വിട്ട് നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർഷകരെ ഇല്ലാതാക്കി അവരുടെ അധ്വാനങ്ങൾക്ക് വില നൽകാതെ കാർഷിക മേഖലയെ ഒന്നായി സ്വകാര്യ കുത്തകകള്‍ക്കായി നൽകുന്ന ഒരു ബജറ്റ് ആണ് ഇത്തവണത്തേതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കർഷകരുമായി ചർച്ച നടത്തിയതെല്ലാം തികച്ചും നാടകങ്ങൾ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാധാരണക്കാരനായ മനുഷ്യന് ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത ബജറ്റ് കൂടിയാണ് ഇത്തവണത്തേത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ഇങ്ങനെയുള്ള യാതൊന്നും ബജറ്റിൽ ഇല്ല.
ഇന്ധന സെസ് വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വില കൂട്ടുമെന്ന നിർദ്ദേശം വലിയൊരു വിഭാഗം ആളുകള്‍ തൊഴില്‍ ചെയ്യുന്ന നിർമ്മാണമേഖലയെ പ്രതികൂലമായി ബാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.