പൊയ്യാമൊഴി ആദ്യ പ്രദർശനം ഇന്ന് കാൻ ചലച്ചിത്ര മേളയിൽ

പൊയ്യാമൊഴി  ആദ്യ പ്രദർശനം ഇന്ന് കാൻ ചലച്ചിത്ര മേളയിൽ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന 'പൊയ്യാമൊഴി' ഇന്ന് മെയ് 19 ന് രാത്രി എട്ട് മണിക്ക് കാൻ ചലച്ചിത്രമേളയിലെ ഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടത്തുന്നു.

ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ്ഫ്രാ ൻസിൽ നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പാലെസ് എച്ച് തീയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം. ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക്ബി ജിബാൽ സംഗീതം പകരുന്നു. 

എഡിറ്റർ - അഖിൽ പ്രകാശ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്ക, ആർട്ട് - നാഥൻ മണ്ണൂർ. കളറിസ്റ്റ് - ജയദേവ് തിരുവെയ്പ്പതി,സൗണ്ട് ഡിസൈൻ - തപസ് നായിക്, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - റോസ് റജിസ്, സ്റ്റിൽസ് - ജയപ്രകാശ് അതളൂർ, പരസ്യക്കല - എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ - റെന്നറ്റ്, ആക്ഷൻ - ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ - അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം - ഹരീഷ് എ വി. കൊടൈക്കനാൽ , വാഗമൺ,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു"പൊയ്യാമൊഴി"യുടെ ചിത്രീകരണം. പി ആർ ഒ-എ എസ് ദിനേശ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.