'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് തിരിച്ചയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ​ഗർഭസ്ഥ ശിശു മരിച്ചു

'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് തിരിച്ചയച്ചു'; സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ​ഗർഭസ്ഥ ശിശു മരിച്ചു

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം. കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങുകയാവും എന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്. പിറ്റേ ദിവസം ആശുപ​ത്രിക്ക് പുറത്ത് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു.

എട്ട് മാസം ​ഗർഭിണിയായിരുന്ന പവിത്രയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തത് കൊണ്ടാണ് വ്യാഴാഴ്ച രാത്രി തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ പോലും തയാറാകാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു.

പിറ്റേ ദിവസം ആശുപത്രിക്ക് പുറത്ത് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. ഉടൻ തൈക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി എസ്.എ.ടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. എസ്.എ.ടിയിൽ വെച്ച് ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. സംഭവത്തിൽ തൈക്കാട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കുഞ്ഞിന്റെ മരണകാരണമറിയാൻ പത്തോളജിക്കൽ ഓട്ടോപ്സി നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.