പാലാ: ബിടെക്, എംടെക് വിദ്യാര്‍ഥികള്‍ക്കായി മികച്ച കോഴ്‌സുകളുമായി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പാലാ രൂപത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഈ നാട് നേരിടുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനായി ദീര്‍ഘ വീക്ഷണത്തോടെ 2002 ല്‍ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജി.
കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ക്ക് പ്രവര്‍ത്തനാരംഭം മുതല്‍ മാതൃകാപരമായി നിലകൊള്ളുന്ന രൂപതയാണ് പാലാ രൂപത. സംസ്ഥാനത്തിന്റെ വിശേഷിച്ച് മധ്യകേരളത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട് പാലാ രൂപത. 54 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലവും ഹരിതാഭവും സ്വച്ഛവുമായ ക്യാമ്പസ്, പഠനത്തിനും പാഠ്യേതര പ്രവര്‍ത്തങ്ങള്‍ക്കും എറ്റവും അനുയോജ്യമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ബി.ടെക്, എം.ടെക്ക്, എം.ബി.എ, എം.സി.എ, ഹോട്ടല്‍ മാനേജ്മെന്റ്, പിഎച്ച്ഡി കോഴ്സുകളും കോളജ് നടത്തുന്നുണ്ട്.
1.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ സയന്‍സും (എഡി)
2. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (CS)
3. സിവില്‍ എഞ്ചിനീയറിംഗ് (CE)
4. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (EC)
5. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (ES)
6. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (EE)
7. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ME)
8. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) (CY)
9. കമ്പ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)
എന്നീ ബ്രാഞ്ചുകളില്‍ B.Tech കോഴ്സുകളും
1. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിഎസ്)
2. സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് CE)
3. VLSI & എംബഡഡ് സിസ്റ്റങ്ങള്‍ (Dept.of EC)
4. അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് (എംഇയുടെ വകുപ്പ്)
എന്നീ സ്‌പെഷ്യലൈസേഷനുകളില്‍ M.Tech കോഴ്‌സുകളും
മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍ , ഇലക്ട്രിക്കല്‍,കംപ്യൂട്ടര്‍ സയന്‍സ് , കംപ്യുട്ടര്‍ ആപ്ലികേഷന്‍സ് എന്നീ മേഖലകളില്‍ Ph.D യും ചെയ്യുവാനുള്ള അവസരവും SJCET യില്‍ ഉണ്ട്.
കൂടാതെ MBA , MCA എന്നീ PG പ്രോഗ്രാമുകളും നടത്തപ്പെടുന്നു.
2012ല്‍ AEI, CS, EC, ME എന്നീ പ്രോഗ്രാമുകള്‍ NBA യില്‍ നിന്ന് Accreditation കരസ്ഥമാക്കി. തുടര്‍ന്ന് കോളേജിലെ എല്ലാ പ്രോഗ്രാമുകളും Accreditation/Re accreditation എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ ക്യാമ്പസ് പ്ലേസ്‌മെന്റുള്ള കോളേജുകളില്‍ ഒന്നായും സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജ് നാളിതുവരെ തുടര്‍ന്നുപോരുന്നു . യോഗ്യരും അനുഭവസമ്പത്തുമുള്ള അധ്യാപകര്‍ നമ്മുടെ കോളേജിന്റെ പ്രത്യേകതയാണ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.