വൃക്കദാനം മഹാദാനം; ഹിന്ദു യുവാവിന് വൃക്ക ദാനം ചെയ്ത് കത്തോലിക്കാ പുരോഹിതൻ മാതൃകയാകുന്നു

വൃക്കദാനം മഹാദാനം; ഹിന്ദു യുവാവിന് വൃക്ക ദാനം ചെയ്ത് കത്തോലിക്കാ പുരോഹിതൻ മാതൃകയാകുന്നു

കോഴിക്കോട്: ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് എന്ന ക്രിസ്തു വചനം നെഞ്ചിലേറ്റി വേദനിക്കുന്നവരിൽ ക്രൂശിതനെ കണ്ടുകൊണ്ട് ജീവിക്കുന്നവരാണ് ഓരോ ക്രെസ്തവനും. ക്രിസ്തുവിന്റെ ഈ മാതൃക പിൻചൊല്ലികൊണ്ട് കാരുണ്യത്തിന്റെ കരസ്പർശവുമായി ഒരു വൈദികൻ കൂടി കടന്നുവന്നിരിക്കുകയാണ്. ക്രൈസ്തവസഭയും വൈദികരും ചെയ്യുന്ന നന്മകൾക്കൂടി നാം കാണണം.

ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹിന്ദു യുവാവിനു കാരുണ്യത്തിന്റെ കർസ്പർശവുമായി കപ്പുച്ചിൻ സഭയിലെ വൈദികനായ ഫാ. ജോജോ മണിമല(36) സ്വയം മുന്നോട്ടുവന്നിരിക്കുന്നത്. അച്ചന്റെ ഈ കാരുണ്യപ്രവർത്തിയിലൂടെ ജീവിതത്തിലേക്കു തിരിച്ചു വരുന്നത് രണ്ട് ജീവനുകളായിരിക്കും.

'പെയേർഡ് കിഡ്നി എക്സ്ചേഞ്ച് ' എന്ന വൃക്കദാനത്തിലൂടെയാണ് വൈദികൻ തന്റെ വൃക്ക ദാനം ചെയ്യുന്നത്. സമൂഹത്തിൽ വൈദികരും സന്യസ്ഥരും വളരെ അതികം അപവാദങ്ങൾക്കും ചൂഷണങ്ങൾക്കും വിദേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും തന്റെ ജീവന്റെ ഒരു ഭാഗം പകുത്ത് നൽകുന്നതോടെ സ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും നേർ സാക്ഷ്യമാവുകയാണ് എം. എസ്. ഡബ്ള്യു വിദ്യാർത്ഥികൂടിയായ ഫാ. ജോജോ മണിമല. ഇതിനുപകരമായി വൃക്ക സ്വീകരിക്കുന്ന യുവാവിന്റെ ഭാര്യ തന്റെ വൃക്ക താമരശ്ശേരിക്കാരനായ മറ്റൊരു യുവാവിന് നൽകും. അങ്ങനെ പരസ്പര സ്നേഹത്തിന്റെ മാതൃക ലോകത്തിന് മുമ്പിലേക്ക് കാഴ്ചവെക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.