കുട ചൂടി ബസ് ഡ്രൈവിങ്; ഡ്രൈവര്‍ക്കും വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

കുട ചൂടി  ബസ് ഡ്രൈവിങ്; ഡ്രൈവര്‍ക്കും വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

ബംഗളൂരു: കുട ചൂടി ബസ് ഓടിച്ച സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും സസ്‌പെന്‍ഷനില്‍. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍ടിസി യുടേതാണ് നടപടി.

ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്ത കിലേഡാറ, കണ്ടക്ടര്‍ എച്ച്. അനിത എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

ധാര്‍വാഡ്-ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഹനുമന്ത കിലേഡാറ കുട ചൂടി ബസോടിച്ചത്.

ബസിനുള്ളില്‍ ചോര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനായിട്ടാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം. ഈ സമയം ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ കുട ചൂടി ബസോടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും മനേജ്‌മെന്റ് വ്യക്തമാക്കി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.