സൗദി: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍, നയതന്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവർക്കെല്ലാം രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി സൗദി. തീരുമാനം ഫെബ്രുവരി മൂന്നിന് രാത്രി ഒൻപത് മുതല്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് വ്യാപന സാഹചര്യത്തിലാണ് തീരുമാനം. അർജന്റീന, ജർമ്മനി, ഇറ്റലി ഇന്തോനേഷ്യ, അയർലന്റ്, പാകിസ്ഥാന്‍, ബ്രസീല്‍, പോർച്ചുഗല്‍, യുകെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സർലന്റ്, ഫ്രാന്‍സ്, ലെബനന്‍, ഈജീപ്ത്, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുളളവർക്കും പ്രവേശന വിലക്ക് ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.