ന്യൂഡല്‍ഹി: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പതിവില്‍ അധികം മഴ ലഭിക്കും. ജൂണ്‍ മാസത്തിലും സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഈ വര്‍ഷം ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ദീര്‍ഘകാല ശരാശരിയിലും 106 ശതമാനം വരെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യ ഇന്ത്യയിലും തെക്കന്‍ ഇന്ത്യയിലും മണ്‍സൂണ്‍ സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ സാധാരണയിലും താഴെയും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ സാധാരണ ലഭിക്കാറുള്ള രീതിയിലും മഴ ലഭിക്കും.
അതേസമയം ഇന്നു മുതല്‍ 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.