ലണ്ടന്‍: കോവിഡിന് സമാനമായ മറ്റൊരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സര്‍ പാട്രിക്ക് വാലന്‍സ്. ഹായ് ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് വരാന്‍ പോകുന്ന മറ്റൊരു മഹാമാരിയെപ്പറ്റി അദേഹം മുന്നറിയിപ്പ് നല്‍കിയത്.
സര്‍ക്കാരുകള്‍ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദേശിച്ച വാലന്‍സ് ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
പരിശോധനകള്‍ ദ്രുതഗതിയിലാക്കക്കുകയും വാക്‌സിന്‍, ചികിത്സ എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം നല്‍കുകയും വേണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകുമെന്നും അദേഹം വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കും താന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ജി 7 നേതാക്കള്‍ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലന്‍സ് കൂട്ടിച്ചേര്‍ത്തു.
മഹാമാരികള്‍ സംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിര്‍ദേശങ്ങളെക്കുറിച്ചും വാലന്‍സ് പരാമര്‍ശിച്ചു. മഹാമാരികളെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവെച്ച ആശയം. പക്ഷേ, ഇക്കാര്യത്തില്‍ വ്യക്തമായൊരു ധാരണയുണ്ടായതായി കരുതുന്നില്ലന്നും അദേഹം വ്യക്തമാക്കി.
ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളാകണമെന്ന് നിര്‍ദേശിച്ച വാലന്‍സ് ഋഷി സുനക് സര്‍ക്കാരിന്റെ പുകവലി വിരുദ്ധ ബില്ലിനെ അഭിനന്ദിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.