സിപിഎം സംസ്ഥാന സമിതി ഇന്ന്; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും

 സിപിഎം സംസ്ഥാന സമിതി ഇന്ന്;  നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. പ്രകടന പത്രിക സംബന്ധിച്ച് ചര്‍ച്ച നടക്കും. പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ മുസ്ലീം ലീഗ് വിരുദ്ധ പ്രസ്താവനയും ചര്‍ച്ചയ്ക്ക് വന്നേക്കും.

പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലും ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കേണ്ട സീറ്റുകളിലും ഏകദേശ ധാരണയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ മത്സരിക്കുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കാര്യത്തില്‍ സംസ്ഥാന സമിതി അന്തിമ തീരുമാനമെടുക്കും. ചിലര്‍ക്ക് ഇളവ് നല്‍കുന്ന കാര്യവും പരിഗണിയ്ക്കും. ചില സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിച്ചാലേ ജയിക്കൂ എന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം സീറ്റുകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം ഉണ്ടായേക്കും.

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 13, 14 തീയതികളിലായി നടക്കുന്ന ജാഥകളില്‍ ആരൊക്കെ അംഗമാകണം എന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എല്‍ജെഡി എന്നീ കക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച തീരുമാനം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടാകും. സിപിഎമ്മിന്റെ ചില സീറ്റുകള്‍ ഈ കക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ട്. ഏതൊക്കെ സീറ്റുകളാണ് വിട്ടുകൊടുക്കേണ്ടതെന്നത് സംബന്ധിച്ചും പാലാ സീറ്റ് സംബന്ധിച്ചും ചര്‍ച്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.