വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ BR 97 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പര്‍ ടിക്കറ്റിനാണ്. ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആ്ു പരമ്പരകള്‍ക്ക് വീതം നല്‍കും.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

പത്ത് ലക്ഷം വീതം മൂന്നാം സമ്മാനവും ആറ് പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാന ഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതല്‍ ആണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ഇങ്ങനെ:

ഒന്നാം സമ്മാനം

V C 490987

സമാശ്വാസ സമ്മാനം [1,00,000]

VA 490987

VB 490987

VD 490987

VE 490987

VG 490987

രണ്ടാം സമ്മാനം

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837

നാലാം സമ്മാനം

VA 444237

VB 504534

VC 200791

VD 137919

VE 255939

VG 300513.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.