കന്യാകുമാരി: നാല്‍പ്പത്തഞ്ച് മണിക്കൂര്‍ നീളുന്ന ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരിയിലെത്തി. വൈകുന്നേരം അഞ്ചു മണിയോടെയാണ് അദേഹം കന്യാകുമാരിയിലെത്തിയത്.
മറ്റന്നാള്‍ ഉച്ചവരെ മോഡി വരെ ഇവിടെ ധ്യാനത്തിലിരിക്കും. വിവേകാനന്ദപ്പാറയില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോഡിയും ധ്യാനത്തിനിരിക്കുന്നത്.
കന്യാകുമാരിയിലെത്തിയ അദ്ദേഹം വൈകാതെ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെ നിന്നാണ് വിവേകാനന്ദപ്പാറയിലേക്ക് പോവുക. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറിയില്‍ എത്തുക.
45 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ധ്യാനം കഴിഞ്ഞ് തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദേഹം ഡല്‍ഹിക്ക് തിരിക്കുക. പ്രധാന മന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരിയില്‍ വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.