ന്യൂഡല്‍ഹി: ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്ന് താന്‍ കരുതുന്നതായും അദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖാര്‍ഗെ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ വോട്ടുകള്‍ പരസ്പരം കൈമാറുന്നതില്‍ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതില്‍ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ശനിയാഴ്ച യോഗം വിളിച്ചത്. വോട്ടെണ്ണല്‍ യന്ത്രത്തില്‍ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കള്‍ക്ക് വ്യക്തമാക്കി നല്‍കും.
രാഹുല്‍ ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താന്‍ കാണുന്നത്. അദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖാര്‍ഗെ അത് നിരസിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.