തിരുവനന്തപുരം: കാലവര്‍ഷം എത്തിയതോടെ മധ്യ, വടക്കന്‍ ജില്ലകളില്‍ അഞ്ച് ദിവസം വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി പോലുള്ള പ്രതിഭാസങ്ങള്‍ കൂടുതല്‍ സ്വാധീനിക്കുമ്പോള്‍ മാത്രമാണ് കാലവര്‍ഷത്തില്‍ തെക്കന്‍ ജില്ലകളില്‍ അധിക മഴ ലഭിക്കുന്നത്.
ഇന്നലെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. രണ്ടര മണിക്കൂറില്‍ ഇടുക്കി ഉടുമ്പന്നൂരില്‍ 167 മില്ലീ മീറ്ററും കോഴിക്കോട് ഉറുമിയില്‍ 132 മില്ലീ മീറ്ററും മഴ ലഭിച്ചു.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്നും കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.