കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഒരു സംഘം ആളുകളെത്തി കുളത്തിലെറിഞ്ഞു. സൗത്ത് 24 പര്‍ഗാന ജില്ലയിലെ കുല്‍തായിയിലെ 40,41 ബൂത്തുകളിലാണ് സംഘര്‍ഷം ഉണ്ടായത്.
ബിജെപി പ്രവര്‍ത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ട് ചെയ്യാന്‍ തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ ഒമ്പത് ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ദംദം, ബര്‍സാത്, ബാഷിര്‍ഹാട്ട്, ജയനഗര്‍, മാതുര്‍പുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പുര്‍, കൊല്‍ക്കത്ത ദക്ഷിണ്‍, കൊല്‍ക്കത്ത ഉത്തര്‍ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ബംഗാളില്‍ പോളിങ് പുരോഗമിക്കുന്നത്. 967 കമ്പനി കേന്ദ്ര സേനയേയും 33,000 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് മൂന്നാം തവണയാണ് മോഡി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് മോഡിയുടെ എതിരാളി.
57 ലോക്‌സഭ സീറ്റുകളിലേക്കായി 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ രണ്ടിന് അറിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.