രാജ്യാന്തര അവയവ കടത്ത് : റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ; ദാതാക്കളെ കണ്ടെത്തുന്നത് ഓണ്‍ലൈൻ വഴി

രാജ്യാന്തര അവയവ കടത്ത് : റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ; ദാതാക്കളെ കണ്ടെത്തുന്നത് ഓണ്‍ലൈൻ വഴി

കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസിൽ കേസില്‍ റാക്കറ്റിലെ മുഖ്യകണ്ണിയെ പിടികൂടി. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളെ ആലുവയിൽ എത്തിച്ചു.

ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. ഇയാളെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു. നിലവില്‍ ആലുവ പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി.

അതേസമയം പ്രതി ഓൺലൈൻ വഴിയാണ് അവയവദാതാക്കളെ കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നു. കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് ഇരയായതെന്നും പൊലീസ് പറഞ്ഞു. ദാതാക്കളിൽ കൂടുതൽ പേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കണ്ടെത്തിയിരുന്നത്. തൃശൂർ സ്വദേശി സബിത്ത് നാസർ കേസിലെ മുഖ്യ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.