നിയമസഭാ തിരഞ്ഞെടുപ്പ്; അരുണാചലിൽ വിജയം ഉറപ്പിച്ച് ബിജെപി; സിക്കിമിൽ എസ്കെഎം മുന്നേറുന്നു

നിയമസഭാ തിരഞ്ഞെടുപ്പ്; അരുണാചലിൽ വിജയം ഉറപ്പിച്ച് ബിജെപി; സിക്കിമിൽ എസ്കെഎം മുന്നേറുന്നു

ന്യൂഡൽഹി: അരുണാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നേറുന്നത്. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയാണ് മുന്നേറുന്നത്. 24 സീറ്റിലാണ് ലീഡ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

അരുണാചലിൽ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻപിപി നാല് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും മറ്റുള്ളവർ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം. 2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.