ദുബായ്: കോവിഡ് വാക്സിന്‍ നിർമ്മിക്കുന്നതിനുളള സാധ്യതകള്‍ യുഎഇ തേടുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും യുഎഇയുടെ ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി. വാക്സിന്‍ നിർമ്മാതാക്കളാകുകയല്ല രാജ്യത്തിന്റെ ലക്ഷ്യം, മറിച്ച് അതിനുളള ശേഷി വികസിപ്പിക്കുകയെന്നുളളതാണ്.
അന്താരാഷ്ട്ര സമൂഹത്തിന് പിന്തുണ നല്കുകയെന്നുളളതാണ് എപ്പോഴും ഈ രാജ്യത്തിന്റെ നേതൃത്വമെടുത്തിട്ടുളള നിലപാട്. അതിനുനുസൃതമായി വാക്സിന്‍ നിർമ്മാണ കാര്യത്തിലും മുന്നോട്ട് പോകും. വിവിധ മേഖലയില്‍ നിന്നുളളവർ ഇക്കാര്യത്തില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.