കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ 29-ാമത്തെ ഭരണസമിതി നിലവില്‍ വന്നു. അബ്ബാസിയയില്‍ വച്ച് നടന്ന പൊതു യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് ആയി ഡെന്നി തോമസ് കാഞ്ഞൂപറമ്പില്‍, ജനറല്‍
സെക്രട്ടറിയായി ജോര്‍ജ് ജോസഫ് വാക്യത്തിനാല്‍, ട്രഷറര്‍ ആയി ഫ്രാന്‍സിസ് പോള്‍ കോയിക്ക കുടി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു.
അതോടൊപ്പം വിവിധ മേഖലകളുടെ കണ്‍വീനര്‍ മാരായി സിജോ മാത്യു ആലോലിച്ചാലില്‍ (അബ്ബാസിയ), ഫ്രാന്‍സിസ് പോള്‍ മാളിയേക്കല്‍ (സിറ്റി ഫര്‍വാനിയ) ജോബ് ആന്റണി പുത്തന്‍വീട്ടില്‍ (സാല്‍മിയ) ജോബി വര്‍ഗീസ് തെക്കേടത്ത് ( ഫഹഹീല്‍) എന്നിവരും അധികാരമേറ്റു.
1995 ല്‍ കുവൈറ്റില്‍ സ്ഥാപിതമായ സംഘടനയായ എസ്എംസിഎ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സംഘടനയായ എകെസിസിയോട് അഫിലിയേറ്റ് ചെയ്ത സംഘടനയാണ്. കുവൈറ്റിലെ നാല് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏരിയ കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് കേന്ദ്ര കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷങ്ങളായി നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളിലൂടെ 800ലധികം വീടുകള്‍ ഉണ്ടാക്കുവാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. അതോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും കുവൈറ്റിലുമായി സംഘടന നടത്തിവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.