ഇന്ന് നിര്‍ണായക യോഗം: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

ഇന്ന് നിര്‍ണായക യോഗം: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യാ സഖ്യവും. ഇരുമുന്നണികളും ഇന്ന് നേതൃയോഗം ചേരും. കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തില്‍ സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാനാണ് ബിജെപി ലക്ഷ്യം.

അതേസമയം ടിഡിപിയും ജെഡിയുവും ആര്‍ക്കൊപ്പം നില്‍ക്കുമെന്നുള്ളത് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും ശ്രമം. നിലവിലെ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാല്‍ ഇന്ത്യാ മുന്നണിക്ക് 28 സീറ്റ് അധികം ലഭിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യാ സഖ്യവും എന്‍ഡിഎയും ഇന്ന് നേതൃയോഗങ്ങള്‍ ചേരും. ചന്ദ്രബാബു നായിഡുവുമായും ഇന്ത്യാ നേതാക്കള്‍ ആശയവിനിമയം നടത്തിയെങ്കിലും ചന്ദ്രബാബു നായിഡു എന്‍ഡിഎയില്‍ തന്നെ തുടരുമെന്നാണ് സൂചന.

അതോടൊപ്പം നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം ഇന്ത്യാ സഖ്യം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനമെങ്കിലും നല്‍കി കൂടെക്കൂട്ടാനാണ് ശ്രമം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 43 സീറ്റ് മാത്രം നേടിയിട്ടും ബിഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്റെ തന്ത്രങ്ങള്‍ ബിജെപി ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.