നീറ്റ് യു.ജി: കേരളത്തില്‍ നിന്ന് നാല് ഒന്നാം റാങ്ക്

നീറ്റ് യു.ജി: കേരളത്തില്‍ നിന്ന് നാല് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മെയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി.

തൃശൂര്‍ കൊരട്ടി സ്വദേശി ദേവദര്‍ശന്‍ ആര്‍. നായര്‍, കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ഷര്‍മിള്‍, കൊല്ലം സ്വദേശി അഭിഷേക് വി.ജെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് 720 മാര്‍ക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടത്.

രാജ്യത്തൊട്ടാകെ 67 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും (99.997129 പേസന്റൈല്‍) നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ ഫലം അറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.