ലോക പരിസ്ഥിതി ദിനം: ജിഡിആർഎഫ്എ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 'പരിസ്ഥിതി-സാംസ്കാരിക' പരിപാടി സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനം: ജിഡിആർഎഫ്എ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 'പരിസ്ഥിതി-സാംസ്കാരിക' പരിപാടി സംഘടിപ്പിച്ചു

ദുബായ്: ലോക പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച 'പരിസ്ഥിതി-സാംസ്കാരിക' പരിപാടി സംഘടിപ്പിച്ചു. ദ സസ്റ്റൈനബിൾ സിറ്റി ദുബായുമായി സഹകരിച്ചാണ് പരിപാടി നടന്നത്.

ദുബായ് സഫ ബ്രിട്ടീഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. സുസ്ഥിരതയെക്കുറിച്ചും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

കുട്ടികൾക്കായി ഇമ്മേഴ്‌സീവ് ഷോ, കഥ പറച്ചിൽ, സൗജന്യ ഡ്രോയിംഗ് വർക്ക്‌ഷോപ്പുകൾ, കമ്മ്യൂണിറ്റി ടൂർ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ശുദ്ധമായ ഊർജ്ജ ഉപയോഗം, ജലം, മാലിന്യങ്ങൾ എന്നിവയുടെ പുനരുപയോഗം, ഭക്ഷ്യ ഉൽപ്പാദനം, പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പാരിസ്ഥിതിക പരിഹാരങ്ങളും നവ ആശയങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു.

വിവിധ പ്രവർത്തനങ്ങൾക്ക് പുറമേ, ബീറ്റ് ഫൺ സ്റ്റുഡിയോയിൽ കുട്ടികൾക്കായി പ്രത്യേക ശിൽപശാലയും സംഘടിപ്പിച്ചു. ഇതിൽ സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം വളർത്തുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെ അഭിസംബോധന ചെയ്യുന്നതിലുള്ള പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.

സുസ്ഥിരത ഒരു സാമൂഹിക മാനദണ്ഡമായി മാറ്റുകയും വർഷം തോറും ലോക പരിസ്ഥിതി ദിനം ആചരിക്കുകയും ചെയ്യുന്നതിന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ പരിപാടിയെന്ന് ജിഡിആർഎഫ്എ അറിയിച്ചു.
സ്കൂൾ വിദ്യാർത്ഥികളുമായും യുവജനങ്ങളുമായും ഇടപഴകുന്നതിലൂടെ, സുസ്ഥിരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി മെച്ചപ്പെട്ട ലോകത്തിന് സംഭാവന നൽകുന്നതിനും അവരെ പ്രചോദിപ്പിക്കുകയാണ് ജിഡിആർഎഫ്എ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.