'ഇന്ന് ശ്രമിക്കില്ല, അതിന്റെ അര്‍ഥം നാളെ ചെയ്യില്ല എന്നല്ല'; ഇന്ത്യാ മുന്നണിയുടെ സര്‍ക്കാര്‍ രൂപീകരണം തള്ളാതെ മമത

 'ഇന്ന് ശ്രമിക്കില്ല, അതിന്റെ അര്‍ഥം നാളെ ചെയ്യില്ല എന്നല്ല'; ഇന്ത്യാ മുന്നണിയുടെ സര്‍ക്കാര്‍ രൂപീകരണം തള്ളാതെ മമത

കൊല്‍ക്കത്ത: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചടങ്ങില്‍ പങ്കെടുക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് ക്ഷണമില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ തനിക്കാവില്ല. തന്റെ ആശംസ രാജ്യത്തിനാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എംപിമാരോട് ആവശ്യപ്പെട്ടു. തങ്ങള്‍ പിളര്‍ത്തേണ്ടി ആവശ്യമില്ല. നിറങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അതു സംഭവിച്ചോളും. നിങ്ങളുടെപാര്‍ട്ടിയിലുള്ളവര്‍ തൃപ്തരല്ലെന്നും മമത ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യാ മുന്നണി ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കില്ല. അതിനര്‍ഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിന് മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്. മോഡിക്കെതിരെയാണ് ജനം വിധിച്ചത്. അദേഹം അതിനാല്‍ പ്രധാനമന്ത്രിയാകാന്‍ പാടില്ലെന്നും മമത വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.