ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരില്‍ കഴിഞ്ഞ തവണ അമിത് ഷായും രാജ്നാഥ് സിങും കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ഇത്തവണയും ലഭിക്കാന്‍ സാധ്യത. അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്നാഥ് സിങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് സൂചന. ഇന്ന് ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്ത് വരും.
ധനകാര്യ വകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യം എസ്. ജയശങ്കര്‍ നിലനിര്‍ത്തിയേക്കും.
ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. മറ്റൊരു മലയാളിയായ ജോര്‍ജ് കുര്യന് വിദേശകാര്യ വകുപ്പ് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ചുമതലയില്‍ നിതിന്‍ ഗഡ്കരി തന്നെ തുടര്‍ന്നേക്കും. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, 30 ക്യാബിനറ്റ് മന്ത്രിമാര്‍, ആറ് സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 72 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.