സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

സിഡ്‌നി: സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനിയും ഡോ. സിറാജ് ഹമീദിന്റെ ഭാര്യയുമായ മര്‍വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.

സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെല്ലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കാന്‍ കയറിയപ്പോഴാണ് അപകടം. പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ മൂവരും കടലില്‍ വീഴുകയായിരുന്നു

മൂന്ന് യുവതികള്‍ ഒഴുക്കില്‍പ്പെട്ടതായി പൊലീസിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൂന്നുപേരെയും കടലില്‍ നിന്നു കണ്ടെത്തുന്നത്. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മര്‍വയെയും ഷാനിയെയും കണ്ടെടുത്തത്.

ഇരുവരും അപ്പോഴേക്കും പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. കരയ്‌ക്കെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറക്കെട്ടില്‍ പിടിച്ച് കിടക്കാന്‍ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഖബറടക്കം സിഡ്‌നിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മര്‍വ ഹാഷിം യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റര്‍ ഓഫ് സസ്‌ടൈനബിലിറ്റിയില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു. മൂന്നു മക്കളുണ്ട്. നരെഷ ഹാരിസിനും മൂന്നു മക്കളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.