ഇരുമ്പ് തോട്ടി കൊണ്ട് മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് അധ്യാപകൻ മരിച്ചു

ഇരുമ്പ് തോട്ടി കൊണ്ട് മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് അധ്യാപകൻ മരിച്ചു

പാലാ : കടനാട്‌ സ്‌കൂളിലെ അധ്യാപകൻ ജിമ്മി സെബാസ്ററ്യൻ ( 47) ഷോക്കേറ്റ് മരിച്ചു. ഇരുമ്പ് തോട്ടി കൊണ്ട് മരത്തിന്റെ ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ ജിമ്മിയെ മരിച്ച നിലയിൽ കണ്ടത്. ജോലിക്കായി പോകുന്നതിന് മുമ്പ് പറമ്പിൽ കൃഷി ജോലികളിൽ ഏർപ്പെടുന്ന ജിമ്മി പതിവ് പോലെ ഇന്നും കൃഷി ജോലികളിൽ ഏർപ്പെട്ടു. സമയമായിട്ടും വരാത്തതിനാൽ അന്വേഷിച്ച് ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഖത്തും കൈക്കും പൊള്ളലേറ്റ നിലയിലാണ് വീട്ടുകാർ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്‌. മൃതദേഹം പ്രവിത്താനം കാവുകാട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.