സിഡ്‌നി: നാടിനെ ഏറെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികളുടെ ഹൃദയവേദന തൊട്ടറിഞ്ഞ് ഒരു ഷോര്‍ട്ട് ഫിലിം. ശരീരം മറുനാട്ടിലാണെങ്കിലും മനസു കൊണ്ട് നാട്ടില്‍ ജീവിക്കുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഇഛാഭംഗങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് 'റിമോട്ട് കണ്‍ട്രോള്‍' എന്ന ഷോര്‍ട്ട് ഫിലിം.
വിദേശത്തേക്ക് കുടിയേറാന്‍ താല്ലര്യപ്പെടുന്ന മലയാളികളുടെ സ്വപ്നഭൂമികളില്‍ ഒന്നായ ഓസ്ട്രേലിയയിലാണ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം നടന്നത്. സ്വന്തം ജീവിതവുമായോ അല്ലെങ്കില്‍ അടുത്തറിയാവുന്ന ആരുടെയെങ്കിലും ജീവിതവുമായോ ആര്‍ക്കും എളുപ്പം ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന വിഷയമാണ് ഈ കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു നിമിഷം പോലും വിരസത തോന്നിക്കാതെ ആകര്‍ഷകമായി അവതരിപ്പിക്കുന്നതില്‍ സംവിധായകനും സംഘവും വിജയിച്ചിട്ടുണ്ട്. പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയിലും മാതൃഭാഷയില്‍ ഷോര്‍ട്ട് ഫിലിം ഒരുക്കിയ ഒരു സംഘം ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രം.
അരുണ്‍ ജോയ്, ജീത്തു ജോസ്, ജോസ് ടോമി, ജോയ്‌സണ്‍ ദേവസ്യ, പ്രിന്‍സ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പു ചില മ്യൂസിക്ക് വിഡിയോകളും പരസൃചിത്രങ്ങളും ചെയ്തിട്ടുള്ള പ്രിന്‍സ് ആന്റണിയുടെ ആദ്യ ഹ്രസ്വചിത്രം കൂടിയാണിത്.
ഐടി മേഖലയില്‍ ഡിസൈനറായി ജോലി ചെയ്യുന്ന പ്രിന്‍സ് തന്നെ ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജോസ് ടോമിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ജീത്തു ജോസ് ആണ്. ഇരുവരും സിഡ്‌നിയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ ജോയ്‌സണ്‍ ദേവസ്യ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സിഡ്‌നിയില്‍ ഹ്യൂമന്‍ റിസോഴ്സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന മിനു ജേക്കബ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പുതുമുഖത്തിന്റെ ആശയക്കുഴപ്പങ്ങള്‍ തെല്ലുമില്ലാതെ തന്മയത്വത്തോടെ തന്റെ വേഷം മിനു കൈകാര്യം ചെയ്തിട്ടുണ്ട്. മിനു അവതരിപ്പിക്കുന്ന കഥാപാത്രം അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മുടെ ഉള്ളിലും ചെറിയൊരു നൊമ്പരം സൃഷ്ടിക്കും.
അരുണ്‍ ജോയ്, അനിഖ പ്രിന്‍സ്, ജയമ്മ മാത്യൂ, അനു പ്രിന്‍സ് എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നു.
ഈ ആഴ്ച യൂട്യൂബില്‍ റിലീസ് ആയ 'റിമോട്ട് കണ്‍ട്രോള്‍' വേറിട്ട ആഖ്യാനശൈലിയിലൂടെയും കാലിക പ്രസക്തിയുള്ള പ്രമേയത്തിലൂടെയും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.